
ലോകശക്തിയെന്നും വികസിത രാജ്യമെന്നും ഇന്ത്യ അവകാശപ്പെടുമ്പോഴും കുട്ടികളുടെ പോഷകാഹാരക്കുറവ് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നു. ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം ആശങ്കയുയർത്തുന്നു. കുട്ടികളിലെ വളർച്ചാമുരടിപ്പ്, പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്തിന്റെ വികസനനയങ്ങളെയും ക്ഷേമപദ്ധതികളെയും ചോദ്യം ചെയ്യുന്നു.