Banner Ads

തുടർച്ചയായ ഇടിവിന് പിന്നാലെ സ്വർണ്ണവിലയിൽ ശക്തമായ തിരിച്ചുവരവ്; പവന് 1920 രൂപ വർധിച്ചു

തിരുവനന്തപുരം : തുടർച്ചയായ ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ശക്തമായ തിരിച്ചുവരവ്. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 1920 വർധിച്ച് 92320 ആയി. ഗ്രാമിന് 240 ഉയർന്ന് 11540 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 195 വർധിച്ച് 9440 ആയി.

14 കാരറ്റിന് 155 വർധിച്ച് 7395ലും 9 കാരറ്റിന് 95 വർധിച്ച് 4770ലുമാണ് വ്യാപാരം. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165ഉം 10 ഗ്രാമിന് 1650ഉം ആണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നതിനിടയിലും വാൾസ്ട്രീറ്റ് ഓഹരി വിപണി താഴ്ന്ന നിലവാരത്തിൽ നിന്ന് തിരിച്ചുകയറിയതും, യു എസ് ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവും, പണപ്പെരുപ്പ ആശങ്കകളിലെ അയവും സ്വർണ്ണത്തിന് അനുകൂലമായി.

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കുള്ള താൽപ്പര്യം വീണ്ടും വർധിക്കുന്ന സൂചനകളാണ് വിപണിയിൽ നിന്ന് ലഭിക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ വ്യക്തമാക്കി.