Banner Ads

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ക്ലാസ് മുറിയിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

പാലക്കാട് : സ്കൂൾ ക്ലാസ് മുറിയിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സഹപാഠി രാവിലെ സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. തോളിലാണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.