
തൃശൂർ : കമിതാക്കളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്. സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി എട്ടുമണിയോടെയാണ് ഇരുവരെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യയ്ക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും സ്നേഹബന്ധത്തിലായിരുന്നുവെന്നും ഇക്കാര്യത്തിൽ ഇരുവരുടെയും വീട്ടുകാർ ഇവർക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.