Banner Ads

വൈറലായി ആക്ഷൻ ത്രില്ലർ ഹ്രസ്വചിത്രം ‘അബാഡൻ – ദി ഡിസ്‌ട്രോയർ’; അണിയറയിലും മുന്നണിയിലും തിളങ്ങി യുവപ്രതിഭ ഗോവർദ്ധൻ എം.എസ്.

പകയും പ്രതികാരവും പ്രമേയമാക്കി ഒരുക്കിയ ‘അബാഡൻ – ദി ഡിസ്‌ട്രോയർ’ (ABADDON: The Destroyer) എന്ന സ്വതന്ത്ര ആക്ഷൻ ത്രില്ലർ ഹ്രസ്വചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു. യുവചലച്ചിത്രകാരനായ ഗോവർദ്ധൻ എം.എസ് ആദ്യമായി സംവിധാനം ചെയ്ത 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ‘എം.എസ്.ജി സിനിമാറ്റിക്‌സ്’ (MSG Cinematics) എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

സിനിമയുടെ പിന്നണിയിലെ പ്രധാന വിഭാഗങ്ങളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിനൊപ്പം സ്‌ക്രീനിൽ നായകനായും പ്രതിനായകനായും ഇരട്ടവേഷത്തിലെത്തി ഗോവർദ്ധൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.പകയും വൈരാഗ്യവും മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രം ചർച്ച ചെയ്യുന്നത്. കുടുംബവും സുഹൃത്തുക്കളുമായി സന്തോഷത്തോടെ ജീവിച്ചിരുന്ന ഏഗൺ ജോൺ (Egon John) എന്ന യുവാവ്, സമ്പന്നനായ നമ്പ്യാരുടെ മകൻ ചെയ്ത കുറ്റം തലയിലേറ്റേണ്ടി വന്ന് ജയിലിലാകുന്നു.

നിരപരാധിയായിട്ടും ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുമ്പോഴേക്കും തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഏഗൺ, തന്നെ ചതിച്ച പോലീസ് ഉദ്യോഗസ്ഥൻ ഡേവിഡിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥാഗതി.മനുഷ്യരാശിയുടെ യുദ്ധക്കൊതിയെയും പ്രതികാരത്തെയും പ്രൊമിത്യൂസിന്റെ പുരാവൃത്തവുമായി ബന്ധിപ്പിക്കുന്ന ദാർശനികമായ ക്ലൈമാക്സ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നു.