Banner Ads

വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണം: ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കർശന അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.

ക്രീമുകൾ വാരിത്തേച്ചതുകൊണ്ട് സൗന്ദര്യം വർദ്ധിക്കില്ലെന്നും ഇത്തരം ഉൽപ്പന്നങ്ങൾ പരീക്ഷിക്കരുതെന്നും മന്ത്രി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ലൈസൻസില്ലാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്നവർക്കെതിരെയും വിപുലമായ പൊലീസ് പരിശോധനയും അന്വേഷണവും നടത്താൻ നിർദേശിച്ചിട്ടുണ്ട്.