
തിരുവനന്തപുരം : ദിവസങ്ങളായി തുടർന്ന വിലയിടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 135 രൂപ വർധിച്ച് 11600 രൂപയിലെത്തി. ഒരു പവൻ സ്വർണ്ണത്തിന് 1080 രൂപ ഉയർന്ന് 92800 രൂപയായി. നവംബർ 21, 22 തീയതികളിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവ്യാപാരം നടന്നിരുന്നത്.
പവന് 91720 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3608 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 എന്ന നിലവാരത്തിലുമാണ്. ഇന്നത്തെ വിലക്കയറ്റത്തെ സ്വർണവിപണിയുടെ പൂർണ്ണമായ തിരിച്ചുവരവായി വിലയിരുത്താനാകില്ലെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് അബ്ദുൽ നാസർ വ്യക്തമാക്കി.
തുടർച്ചയായ വിലയിടിവിന് ശേഷമുള്ള ഒരു താൽക്കാലിക തിരുത്തലായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാമിന് 1750 രൂപയുമാണ് ഇന്നത്തെ നിരക്ക്.