
ധാര്‍മികതയും സംരഭകത്വത്തിന്റെയും സവിശേഷമായ മിശ്രിതമാണ് രത്തന്‍ ടാറ്റ എന്ന് ഏക്‌നാഥ് ഷിന്‍ഡെ രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചു. 150 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിനെ വിജയകരമായി നയിച്ച ഇതിഹാസമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ ബഹുമതികളോടെ സര്‍ക്കാര്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.വ്യാഴാഴ്ച രാവിലെ 10 മുതല്‍ 4 വരെ ദക്ഷിണ മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ സാധിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചതായി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.