Banner Ads

ശുചി മുറിയില്‍ നിന്ന് കിട്ടിയ പേപ്പറില്‍ ഭീഷണി ; വിമാനം ലാൻഡ് ചെയ്തു പരിശോധിച്ചു

ശുചി മുറിയില്‍ നിന്ന് കിട്ടിയ പേപ്പറില്‍ ‘ബോംബ് ദിസ് ഫ്‌ലൈറ്റ്’ എന്നായിരുന്നു എഴുതിയിരുന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ബോയിങ് 787 വിമാനം 290 യാത്രക്കാരെയുമായി യാത്രയുടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പേപ്പര്‍ കഷ്ണം കണ്ടു കിട്ടുന്നത്. ഇതിന് പിന്നാലെ ജീവനക്കാര്‍ സംശയകരമായ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചു.ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലാന്റിങിന് ശേഷം വിശദമായ പരിശോധനകള്‍ നടത്തി.

പക്ഷേ സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കമ്ബനി പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു.രാവിലെ 8.45നാണ് വിമാനത്തില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു എന്ന വിവരം ദില്ലിയിലെ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്നത്. മൂന്ന് മണിക്കൂറിന് ശേഷം 11.45ആയപ്പോൾ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യുകയായിരുന്നു.ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ട് അടിയന്തിരമായി ഇറക്കേണ്ട സാഹചര്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നത്രെ. പിന്നീട് ദില്ലിയിലേക്ക് തന്നെ യാത്ര തുടരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *