Banner Ads

ഡയലോഗ് അടിച്ചാൽ തെറ്റ് വെളുക്കില്ല: ശൈലി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി

തിരുവനന്തപുരം : വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ കടുത്ത ആക്രമണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരുകളുടെ മെക്കിട്ടുകയറുന്നത് ശുദ്ധ ഭീരുത്വമാണെന്നും സതീശന്റെ നീക്കങ്ങൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

വെറുതെ ഡയലോഗ് അടിച്ചാൽ ചെയ്ത തെറ്റുകൾ വെളുക്കില്ല. മുഖ്യമന്ത്രി വിവരക്കേടുകളെ വീരവാദമാക്കുകയാണെന്നും ജനങ്ങളെ കൊഞ്ഞനം കുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഈ ശൈലി മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ വെച്ചാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ എവിടെയും വാദിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വിഷയത്തിൽ സണ്ണി ജോസഫ് നൽകിയ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.