
കോഴിക്കോട്: ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഓട്ടോ-ടാക്സി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്.
ഓട്ടോ-ടാക്സി മിനിമം ചാർജ് 50 രൂപയാക്കി ഉയർത്തുക, മിനിമം പരിധിക്ക് ശേഷമുള്ള ഓരോ കിലോമീറ്ററിനുമുള്ള ചാർജ് 20 രൂപയാക്കുക, ഒരു ദിവസത്തെ വെയിറ്റിംഗ് ചാർജ് 500 രൂപയാക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എൻഎൽയു എന്നീ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളായ എൽ. രമേശൻ, കെ.കെ. മമ്മു (സിഐടിയു), പി.കെ. നാസർ (എഐടിയുസി), മുസമ്മിൽ കൊമ്മേരി (എച്ച്എംഎസ്), ബഷീർ പണ്ടികശാല (എൻഎൽയു) എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്