
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ എട്ട് മുതൽ പരീക്ഷകൾ ആരംഭിക്കും.
യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. എൽ.പി വിഭാഗം പരീക്ഷകൾ ഡിസംബർ 11 മുതൽ 17 വരെ നടക്കും.
പരീക്ഷകൾക്ക് ശേഷം ഡിസംബർ 18-നായിരിക്കും സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുക. ആഘോഷങ്ങൾക്ക് ശേഷം അന്നേദിവസം വൈകുന്നേരത്തോടെ ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ പുനരാരംഭിക്കും