
കാസർകോട്: സഹപാഠിയുടെ സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കാസർകോട് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദനമേറ്റത്.
മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവത്തെ തുടർന്ന് കുറ്റക്കാരായ അഞ്ച് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു.