Banner Ads

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

കൊച്ചി: കൊച്ചിയിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയാണ് മരിച്ചത്. കാക്കനാട് – ഇടച്ചിറ റോഡിൽ ഐ.എം.ജി. ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.

ഇന്ന് രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ, ഇടുങ്ങിയ വഴിയിലൂടെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.