Banner Ads

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം: മൂന്ന് അസം സ്വദേശികൾ പിടിയിൽ

കട്ടപ്പന : ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ അസം മുക്താപുർ സ്വദേശി പ്രദീപ് ദാസ് (26), ഭാര്യ ശിമ ദാസ് (28), ഇടനിലക്കാരനായി പ്രവർത്തിച്ച ഗോലാഹട്ട് സ്വദേശി രാജു എന്ന ജാഡു ഗോഗി (39) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് വില്പന നടത്തുന്നതിനിടയിൽ ഇവരെ പിടികൂടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ മുതിർന്നതെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും കുട്ടിയെ വാങ്ങാൻ എത്തിയവരെ കുറിച്ചും പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശിശുക്ഷേമ സമിതിയുടെ സഹായം തേടിയിട്ടുണ്ട്.