Banner Ads

കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ല: ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ തുക വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ തുക വർധിപ്പിച്ചാൽ 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ ഈ നടപടി.

നിലവിൽ കെഎസ്ആർടിസി കനത്ത വരുമാനനഷ്ടത്തിലാണെന്നും നിത്യചെലവുകൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. സർക്കാരിന്റെ ഈ നിലപാടോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക സ്ഥിതി തീർത്തും മോശമായതുകൊണ്ടാണ് പെൻഷൻ വർധിപ്പിക്കാൻ സാധിക്കാത്തതെന്ന് മന്ത്രി സി പി ജോൺ പറഞ്ഞു. പെൻഷൻ വർധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് താങ്ങാൻ കഴിയാത്ത വലിയ ബാധ്യതയാണെന്നും സാമ്പത്തിക സ്ഥിതി മെച്ചപെടുമ്പോൾ പെൻഷൻ വർധനവ് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.