Banner Ads

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; വെള്ളി വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കയറ്റം. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 12775 രൂപയിലും പവന് 102200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പവന് 1,01,840 രൂപ എന്ന നിലയിൽ വിലയിടിവ് നേരിട്ട ശേഷമാണ് ഇന്ന് വിപണിയിൽ നേരിയ മുന്നേറ്റമുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ കുറവ് രേഖപ്പെടുത്തി. വെള്ളി ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.