Banner Ads

വീണ്ടും വിവാദത്തിൽ പിഎസ്‌സി: കേസുകളിൽ പ്രതിയായ ഉദ്യോഗാർത്ഥിക്ക് ഡിവൈഎസ്‌പിയായി നിയമനം? അടിയന്തര അന്വേഷണത്തിന് പരാതി

തിരുവനന്തപുരം : കേരള പിഎസ്‌സി നടത്തിയ ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് നിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് പരാതി. എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയെക്കുറിച്ചാണ് വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ എസ് ശശികുമാറാണ് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്.

പിഎസ്‌സി പരീക്ഷാ നടപടികൾ അത്യന്തം വേഗത്തിലാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബറിൽ എഴുത്തുപരീക്ഷ നടത്തി മെയ് ആദ്യവാരത്തിൽ റാങ്ക് പട്ടികയും ജൂണിൽ നിയമന ഉത്തരവും നൽകി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദ്യോഗാർത്ഥിക്കാണ് ഡിവൈഎസ്‌പി തസ്തികയിൽ നിയമനം നൽകിയതെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഉദ്യോഗാർത്ഥി തള്ളി. താൻ മറ്റ് പല പിഎസ്‌സി പരീക്ഷകളുടെയും റാങ്ക് പട്ടികകളിൽ ഇടംനേടിയിട്ടുണ്ടെന്നും തന്റെ നിയമനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം അസ്വാഭാവിക ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് ഉദ്യോഗാർത്ഥി വ്യക്തമാക്കുന്നത്.