
വടകര: ട്രെയിൻ തട്ടി വ്യാപാരി മരിച്ചു. വടകര കോട്ടക്കൽ ബീച്ച് റോഡിലെ ‘കോട്ടക്കൽ ട്രേഡേഴ്സ്’ ഉടമയായ കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ (54) ആണ് മരിച്ചത്. മൂരാട് റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെ 7.45-ഓടെയായിരുന്നു അപകടം.
കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയിൽവേ ഗേറ്റ് മുറിച്ചുകടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിൻ തട്ടുകയായിരുന്നു.