Banner Ads

ചങ്ങനാശ്ശേരിയിൽ ദമ്പതികളെയും മകനെയും ; വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ചങ്ങനാശ്ശേരി എസ്.ബി. കോളേജിന് സമീപത്തുള്ള വീട്ടിലാണ് സാജുവും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

തുടർന്ന് സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാജുവിനെയും ഭാര്യ അനുവിനെയും ബെഡ്‌റൂമിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവസ്ഥലത്ത് അതിക്രമങ്ങൾ നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. മകൻ സബിന്റെ ഭാര്യ നിലവിൽ വിദേശത്താണ്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ചങ്ങനാശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.