Banner Ads

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: പവന് 2480 രൂപ കുറഞ്ഞു; വെള്ളി വിലയും താഴേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 12,730 രൂപയിലും പവന് 1,01,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വില വിവരങ്ങൾ അറിയിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിച്ചത്. അതേസമയം സ്വർണത്തിന് പിന്നാലെ സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.