
ദില്ലി : പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കൾ ഭാരതത്തെ വികസിത രാഷ്ട്രമാക്കാൻ പ്രയത്നിക്കുമ്പോൾ ചിലർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് ഗുജറാത്തിലെ ബനസ്കന്തയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്നവരാണ് ചില രാഷ്ട്രീയ നേതാക്കൾ. പ്രതിസന്ധി ഘട്ടങ്ങളിൽ സന്തോഷം കണ്ടെത്തുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രാജ്യത്ത് വളത്തിനും പാചകവാതകത്തിനും ക്ഷാമമുണ്ടെന്ന് ചിലർ തെറ്റായ പ്രചാരണം നടത്തി. മോദിയെ അപകീർത്തിപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാൽ ജനങ്ങൾക്കിടയിൽ ആ വ്യാജപ്രചാരണങ്ങൾ വിലപ്പോയില്ല. ഭാരതത്തിലെ ജനങ്ങൾ തന്നിലർപ്പിച്ച വലിയ വിശ്വാസം അവസാന ശ്വാസം വരെ കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി നിരന്തരം പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.