
ബെംഗളൂരു : കർണാടക ഉപ മുഖ്യമന്ത്രി ജി പരമേശ്വരയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് ജി പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആശുപത്രിയിലെത്തി. പരമേശ്വരയുടെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സാ പുരോഗതിയെക്കുറിച്ചും ഡോക്ടർമാരുമായി സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.