Banner Ads

മീനങ്ങാടി ഹൈവേ റോബറി കേസ്: പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പൊലീസ് റിവിഷൻ ഹർജി നൽകി

സുൽത്താൻബത്തേരി : മീനങ്ങാടി ഹൈവേ റോബറി കേസിൽ അറസ്റ്റിലായ 3, 4 പ്രതികളെ വിട്ടയച്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നടപടിയെ ചോദ്യം ചെയ്ത് പൊലീസ് ജില്ലാ സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകി. ഹർജി നാളെ സെഷൻസ് കോടതി പരിഗണിക്കും.

പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിൽ 24 മണിക്കൂർ സമയപരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി പ്രതികളെ വിട്ടയച്ചത്. എന്നാൽ അറസ്റ്റ് നടപടികൾ, യാത്രാ വിവരങ്ങൾ, റിമാൻഡ് റിപ്പോർട്ടിലെ രേഖകൾ എന്നിവ ശരിയായി പരിശോധിക്കാതെയാണ് ഉത്തരവെന്ന് പൊലീസ് റിവിഷൻ ഹർജിയിൽ പറയുന്നു.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2.45ന് മൂന്നാം പ്രതിയെയും 3 മണിക്ക് നാലാം പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 22ന് ഉച്ചയ്ക്ക് 2.30ഓടെ റിമാൻഡ് രേഖകൾ കോടതിയിൽ എത്തിച്ചിരുന്നു.

എന്നാൽ വൈകീട്ട് 5.15നാണ് കോടതി കേസ് പരിഗണിച്ചതെന്നും സമയപരിധി ലംഘിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. കേസിൽ പിടിയിലായ മൂന്നാം പ്രതി പ്രണവ്, നാലാം പ്രതി കനകരാജ് എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.

കേസിൽ പിടിയിലായ മൂന്നാം പ്രതി പ്രണവ്, നാലാം പ്രതി കനകരാജ് എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.