Banner Ads

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1081 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനായി മാത്രം 961.64 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സഹകരണ ബാങ്കുകൾ വഴി നേരിട്ടും എത്തിക്കും.