Banner Ads

ലുലു ഗ്രൂപ്പിനെ വ്യാജ ഇമെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു; ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം

കൊച്ചി : വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമ്മിച്ച് ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു. ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ IE Park S.R.L എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് സംഘം കൃത്രിമം കാട്ടിയത്.

സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന തുകയാണ് വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയെടുത്ത് തട്ടിയെടുത്തത്. സംഭവത്തിൽ സൈബർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.