
ബെംഗളൂരു : രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ബെംഗളൂരു-മുംബൈ റൂട്ടിലാണ് പുതിയ വന്ദേഭാരത് സ്ലീപ്പർ സർവീസ് യാഥാർത്ഥ്യമാകുന്നത്. ഇതോടെ നിലവിൽ 24 മണിക്കൂർ വരെ എടുക്കുന്ന ബെംഗളൂരു-മുംബൈ യാത്രാസമയം 16 മണിക്കൂറായി കുറയും.
16 എ സി കോച്ചുകളുള്ള ട്രെയിനിൽ ആകെ 823 ബെർത്തുകളാണുള്ളത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക. ബെംഗളൂരുവിൽനിന്ന് രാത്രി 7:50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:55ഓടെ മുംബൈയിലെത്തും. (യാത്രാസമയം: 16 മണിക്കൂർ 5 മിനിറ്റ്). മുംബൈയിൽനിന്ന് രാത്രി 8:10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11:55ന് ബെംഗളൂരുവിലെത്തും. (യാത്രാസമയം: 15 മണിക്കൂർ 45 മിനിറ്റ്).