Banner Ads

സ്വർണപ്രിയർക്ക് ആശ്വാസം: ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. ഇന്ന് ഒരു പവൻ സ്വർണത്തിന് 1400 രൂപ കുറഞ്ഞ് 1,04,480 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,05,880 രൂപയും ഗ്രാമിന് 13,235 രൂപയുമായിരുന്നു വില. ഒക്ടോബർ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. പവന് 1,11,040 രൂപ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിപണിയിൽ പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വിലയിൽ മാറ്റങ്ങളുണ്ടായാലും സ്വർണത്തെ സുരക്ഷിതമായ ഒരു നിക്ഷേപമാർഗ്ഗമായി തന്നെയാണ് മലയാളി സമൂഹം ഇപ്പോഴും കാണുന്നത്.