
പാമ്പാടി കോത്തല പതിമൂന്നാം മൈലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നോട്ടുപോയ രണ്ട് യുവതികൾക്ക്. കൃപ മെറിൻ കുര്യാക്കോസും ആഷി ആൻ തോമസും… ഉറ്റസുഹൃത്തുക്കളായ ഇരുവരും ഒരു സുഹൃത്തിനെ കാണാൻ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.