
തിരുവനന്തപുരം : സിഎംആർഎൽ കള്ളപ്പണ ഇടപാട കേസിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല അവലോകനയോഗം ഇന്ന് ചേരും. കേസിലെ വിജിലൻസ് നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള യോഗം.
സുപ്രീംകോടതിയുടെ താത്കാലിക ഉത്തരവ് ഏജൻസിക്ക് തിരിച്ചടിയല്ലെന്നാണ് ഇഡിയുടെ നിലപാട്. നിലവിൽ നൽകിയിരിക്കുന്ന അപ്പീലിൽ കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തിടുക്കപ്പെട്ടുള്ള മറ്റ് നീക്കങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഇഡിയുടെ പ്രാഥമിക ധാരണ.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കുന്നത് വരെ ഇഡി മുൻകൈയെടുത്തുള്ള നടപടികൾ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പിണറായി വിജയന് നാളത്തേക്ക് ഇഡി സമൻസ് നൽകിയിട്ടുണ്ട്.
എന്നാൽ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസും നാളെ ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജിയുമായി സമീപിക്കാനും സാധ്യതയുണ്ട്.