Banner Ads

വീണ ജോർജിനെതിരായ വധശ്രമക്കേസ്: വ്യാജമൊഴി നൽകിയത് മന്ത്രി പറഞ്ഞിട്ടെന്ന് ഗൺമാൻ; കേസിൽ നിർണായക തിരിവ്

കോഴിക്കോട് : മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെ എസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ നിർണായക തിരിവ്. കെ എസ് യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചെന്ന വ്യാജ മൊഴി നൽകിയത് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജ്ജിന്റെ നിർദേശപ്രകാരമായിരുന്നുവെന്ന് ഗൺമാൻ അഭിലാഷ് പറഞ്ഞു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് അഭിലാഷ് മുൻ നിലപാട് തിരുത്തിയത്. കെ എസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അന്നത്തെ റെയിൽവേ പോലീസിന് നൽകിയ മൊഴി വീണാ ജോർജ്ജ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നുവെന്നും അഭിലാഷ് വ്യക്തമാക്കി.

ഈ കേസിൽ ഗൺമാന്റെ മുൻ മൊഴി അടിസ്ഥാനമാക്കിയാണ് കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. അതേസമയം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജമൊഴി നൽകിയ സംഭവത്തിൽ ഗൺമാൻ അഭിലാഷിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ എസ്ഐടി ശുപാർശ ചെയ്യും.

സംഭവത്തിൽ അസത്യമായ വിവരങ്ങൾ നൽകിയതിനെക്കുറിച്ച് ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് എസ്ഐടി ഉടൻ റിപ്പോർട്ട് സമർപ്പിക്കും.