Banner Ads

ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം; യുവാവിന് ദാരുണാന്ത്യം

ആലുവ : ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അൽത്താഫ്.

ആലുവയിൽ സ്റ്റോപ്പില്ലാതിരുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ വേഗത കുറച്ച സമയം നോക്കി ചാടിയിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അൽത്താഫിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.