Banner Ads

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 640 രൂപയുടെ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞു. പവന് 640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13490 രൂപയിലും പവന് 107920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയിൽ പ്രതിഫലിച്ചത്. അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 30 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് ഇന്നത്തെ നിരക്ക്.