Banner Ads

റഷ്യൻ എണ്ണ ഇറക്കുമതി: അമേരിക്ക നൽകിയ ഇളവ് രണ്ട് മാസത്തേക്ക് മാത്രമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഈടാക്കുന്നതിൽ ട്രംപ് ഭരണകൂടം അനുവദിച്ച ഇളവ് രണ്ട് മാസത്തേക്ക് മാത്രമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നാളെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനെത്താനിരിക്കെയാണ് മാർക്കോ റൂബിയോ ഇക്കാര്യം അറിയിച്ചത്.

റഷ്യൻ എണ്ണയ്ക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ധനം ലഭ്യമാക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താനാണ് ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക് ഈ രണ്ട് മാസത്തെ സാവകാശം നൽകിയിരിക്കുന്നതെന്ന് റൂബിയോ വിശദീകരിച്ചു. നാളെ ഇന്ത്യയിലെത്തുന്ന അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം അധിക താരിഫ് ചുമത്തുന്നത് അമേരിക്ക താൽക്കാലികമായി മാറ്റിവെച്ച സാഹചര്യത്തിൽ യുഎസിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ഉറപ്പായി.