
കാസർകോട് : ട്രാഫിക് പിഴത്തുക തട്ടിയെടുത്ത് തിരിമറി നടത്തിയ സംഭവത്തിൽ മുൻ എസ്ഐക്കെതിരെ വിജിലൻസ് കേസ്. ട്രാഫിക് പിഴയായി ഈടാക്കിയ 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മുൻ എസ്ഐ അരുൺ മോഹനെതിരെയുള്ള ആരോപണം. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന കാലയളവിലാണ് ഈ ക്രമക്കേടുകൾ നടന്നിട്ടുള്ളത്.
വാഹന ഉടമകൾ പിഴയൊടുക്കിയിട്ടും അത് ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് സംഘം പരിശോധിച്ചു വരികയാണ്.