Banner Ads

മാക്കേകടവ്-നേരെകടവ് പാലം ഉദ്ഘാടനം: ക്ഷണിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി ജി. സുധാകരൻ; ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

ആലപ്പുഴ: മാക്കേകടവ്-നേരെകടവ് പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പദ്ധതിക്ക് തുടക്കമിട്ട തനിക്ക് ഒരു ക്ഷണക്കത്ത് പോലും തരാത്തതിൽ പരാതിയില്ലെന്നും എന്നാൽ വസ്തുതകൾ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ, വൈക്കത്തും ആലപ്പുഴ ഭാഗത്തും നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് പദ്ധതിക്കായി 80 കോടിയോളം രൂപ അനുവദിച്ചതെന്നും തറക്കല്ലിട്ടതെന്നും സുധാകരൻ ഓർമിപ്പിച്ചു.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പദ്ധതി പൂർത്തിയായതിൽ സന്തോഷമുണ്ട്. എന്നാൽ ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾ നടന്നതായി പത്രങ്ങളിലൂടെ അറിഞ്ഞു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരാൾ അന്ന് എം.എൽ.എ ആയിരുന്ന എ.എം. ആരിഫ് മാത്രമായിരുന്നു.ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പദ്ധതി പൂർത്തിയായതിൽ സന്തോഷമുണ്ട്. എന്നാൽ ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾ നടന്നതായി പത്രങ്ങളിലൂടെ അറിഞ്ഞു.

വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേയൊരാൾ അന്ന് എം.എൽ.എ ആയിരുന്ന എ.എം. ആരിഫ് മാത്രമായിരുന്നു.അന്ന് തങ്ങൾ അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നിത് നടക്കില്ലായിരുന്നുവെന്ന് റീ റൈറ്റ് ചെയ്ത സുധാകരൻ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് മന്ത്രിയുമാണെന്നും എന്നാൽ അവർക്കത് അറിയില്ലെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന് പോലും ഈ കാര്യങ്ങൾ നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.