
വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയിലെ ലോഡ്ജ് മുറിയിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നബീൽ മുൻപും ലഹരി കടത്ത് കേസിൽ പ്രതിയായിട്ടുള്ളയാളാണ്.
ഒന്നര മാസം മുൻപ് ബംഗളൂരുവിൽ വെച്ച് 27 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു നബീൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.