Banner Ads

ഹൈക്കോടതി വിധിയിൽ ഒത്തുകളി: പിണറായി വിജയനെതിരായ ഇഡി നീക്കത്തിന് പിന്നിൽ യുഡിഎഫ് – ബിജെപി സഖ്യമെന്ന് എം വി ഗോവിന്ദൻ

കൊല്ലം : കേസിൽ ഉൾപ്പെട്ടവരെ കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ ഇടാമെന്ന ഹൈക്കോടതി വിധിയും തുടർനടപടികളും യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത സംഭവത്തിൽ കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വന്തം നിലയിൽ കേസെടുക്കാൻ (ഇസിഐആർ) സാധിക്കൂ എന്നതിനാലാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. എക്സാലോജിക് കേസിൽ വ്യക്തമായ തെളിവുകളോ തുമ്പോ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഹവാല കേസ് എന്ന പേരിൽ പുതിയ ആരോപണം ഉയർത്തിക്കൊണ്ടുവന്നത്.

രാഷ്ട്രീയ നേതാക്കളെയും പാർട്ടിയെയും കടന്നാക്രമിക്കാനുള്ള അവസരമായി യുഡിഎഫ് ഇതിനെ മാറ്റുകയാണെന്നും ഇതിനു പിന്നിൽ ബിജെപിയുടെ കൃത്യമായ അജണ്ടയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.