Banner Ads

മാസപ്പടി കേസിൽ ഇഡിയുടെ സർജിക്കൽ സ്ട്രൈക്ക്: പിണറായി വിജയന് സമൻസ്; 23ന് ഹാജരാകണം

കൊച്ചി : സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ കേസ് അന്വേഷണം ശക്തമാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദ്ദേശം. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്നാം ദിവസമായ ഈ മാസം 14നാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്.

പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ രണ്ട് ഇസിഐആറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ കേസിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ വിജയൻ പ്രതിപ്പട്ടികയിലുണ്ട്.

സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മുൻ കേസിനൊപ്പമായിരിക്കും പിണറായി വിജയനെതിരെയുള്ള പുതിയ കേസും അന്വേഷിക്കുക. അതേസമയം മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേക വിഭാഗമായി അന്വേഷിക്കും.