
ദില്ലി : സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിലെ രാഹുൽ ഗാന്ധിയുടെ നിലപാടുകളെയും കോൺഗ്രസ് കേരള ഘടകം നടത്തിയ സാമൂഹിക മാധ്യമ പോസ്റ്റുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി. പരമോന്നത കോടതിയിലേക്കുള്ള മാർച്ച് ഒരിക്കലും പാടില്ലാത്തതാണെന്നും കോടതിയുടെ പരിസരം ധർണാ സ്ഥലമാക്കി അരാജകത്വം പടർത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
രാഹുലിന്റെ രീതി ഗുണ്ടകളെ പോലെയാണ്. കോൺഗ്രസ് കേരള ഘടകം ചീഫ് ജസ്റ്റിസിനെതിരായി പങ്കുവെച്ച ട്വീറ്റ് അതികൗതുകമുള്ളതും അതീവ ഗൗരവമുള്ളതുമാണെന്നും ബി ജെ പി ആരോപിച്ചു. ചീഫ് ജസ്റ്റിസിനെ സൂര്യകാന്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഈ നടപടി ഗൗരവമായി കാണണമെന്നും ബിജെപി ആവശ്യപ്പെട്ടു.