
കൊച്ചി : മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോടതിയിൽ സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ അപ്പീൽ അനുവദിക്കരുതെന്ന ഇഡിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
അപ്പീൽ ഹർജി തള്ളിയതോടെ കേസിൽ പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ച സർക്കാരിനും ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.