Banner Ads

ഡൽഹി തെരുവിൽ യുദ്ധക്കളം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം; തെരുവിൽ യൂത്ത് കോൺഗ്രസും സി.ജെ.പിയും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് ഇന്ന് വൻ പ്രതിഷേധങ്ങൾ നടക്കും. രാവിലെ 10 മണിക്ക് ജന്തർമന്തറിലേക്ക് എത്താൻ സി.ജെ.പി (CJP) ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. അതിനിടെ, കസ്റ്റഡിയിലെടുത്ത പാർട്ടി നേതാവ് അഭിജിത് ദീപ്കെ എവിടെയാണെന്ന ചോദ്യവുമായി സി.ജെ.പി ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.

മണിക്കൂറുകൾ പിന്നിട്ടിട്ടും അഭിജിതിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും പാർട്ടി ആരോപിച്ചു. അഭിജിത് ദീപ്കെയെ ഉടൻ വിട്ടയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്കും എത്തുയാണ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.

ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്കും എത്തുയാണ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.