Banner Ads

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട; ട്രെയിനിൽ കടത്തിയ 671 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കാസർകോട് : നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. തീവണ്ടിയിൽ കടത്തുകയായിരുന്ന 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.

ട്രെയിനിൽ നിന്ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.