
പാലക്കാട്: എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കടമക്കുടി സ്വദേശിയായ ശ്രീനേഷ് എന്ന യുവാവിനെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് പിടിയിലായ ശ്രീനേഷ്.
ശബരി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്. യാത്രയ്ക്കിടെ പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി നിലവിൽ മറ്റു രണ്ടു കേസുകളിൽ കൂടി പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.