
തിരുവനന്തപുരം : കാപ്പാ കേസ് പ്രതിയെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. പുള്ളിക്കോണം ആറ്റരികത്ത് വീട്ടിൽ ആർ രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ചിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരിവിരുദ്ധ പരിശോധനയായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ റെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്.
നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫീസർ ഷജീം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, കിരൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.