Banner Ads

ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് ഭാഗികമായി റദ്ദാക്കി, പലതും വൈകും

തിരുവനന്തപുരം : തിരുവനന്തപുരം, പാലക്കാട്, സേലം ഡിവിഷനുകളിൽ നടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്തുകൂടി സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ ഭാഗിക റദ്ദാക്കലും സമയക്രമീകരണവും ഏർപ്പെടുത്തി. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ ഈ ട്രെയിൻ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.

തൃശ്ശൂരിനും എറണാകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കി. പാലക്കാട് ടൗൺ- തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് (16844) ഒക്ടോബർ 24, 27, 29, 31, നവംബർ 03 തീയതികളിൽ കൊടുമുടി വരെ മാത്രമേ സർവീസ് നടത്തൂ. പ്രവൃത്തികൾക്ക് ശേഷം കൊടുമുടിയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സൗകര്യമുണ്ടാകും. ഷൊർണൂർ-കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ (56604) ഒക്ടോബർ 05, 06, 10, 11, 13, 17 തീയതികളിൽ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ സർവീസ് ഒരു മണിക്കൂറോളം വൈകും. തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22633) ഒക്ടോബർ 21ന് അര മണിക്കൂർ വൈകും. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) നവംബർ 04ന് അര മണിക്കൂറോളം വൈകി ഓടും.