Banner Ads

പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയൻ; വാഹനം തകർത്തത് ഗൂഢാലോചനയെന്ന് മന്ത്രി ഒ ജെ ജനീഷ്

കൊല്ലം : തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ കൃത്യമായ നിർദേശമുണ്ടെന്ന് മന്ത്രി ഒ ജെ ജനീഷ്. കണ്ണൂരിൽ വെച്ച് തന്റെ വാഹനം തകർത്ത സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത്തരത്തിൽ വഴിയിൽ തടയാൻ നേതാക്കൾ ആഹ്വാനം ചെയ്താൽ നാട്ടിൽ എങ്ങനെ ക്രമസമാധാനം ഉണ്ടാകുമെന്നും മന്ത്രി ചോദിച്ചു.

കണ്ണൂരിൽ തനിക്കെതിരെ നടന്ന അക്രമം സ്വാഭാവികമല്ല. കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവില്ലാത്തവരാണ് അക്രമത്തിന് പിന്നിൽ. അക്രമ രാഷ്ട്രീയം തുടരാൻ ചിലർ പ്രകോപനം സൃഷ്ടിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുകയാണ്.

വോട്ടവകാശം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിൽ കൊല്ലത്ത് ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഞങ്ങളും മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ആരുടെയും വാഹനം തകർക്കാൻ പോയിട്ടില്ല.

എന്റെ വാഹനം ആക്രമിക്കപ്പെട്ടിട്ടും കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് ഞാൻ ആശുപത്രിയിൽ പോയി കിടന്നിട്ടില്ല. മന്ത്രിമാരെ വഴിയിൽ തടയുമെന്ന് എംഎൽഎമാർ തന്നെ പരസ്യമായി പ്രഖ്യാപിക്കുന്നത് ഒരു യുവജന പ്രസ്ഥാനത്തിന് ചേർന്നതല്ലെന്നും നിലവിലെ സാഹചര്യത്തെ ചിലർ സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.