Banner Ads

സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; 48കാരൻ പോക്സോ കേസിൽ പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട : പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48കാരൻ പത്തനംതിട്ട പൊലീസിന്റെ പിടിയിലായി. വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ (48) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തടഞ്ഞുനിർത്തി ലൈംഗികമായി ഉപദ്രവിക്കുകയും അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിനു പിന്നാലെ അമ്മയോടൊപ്പം പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ പ്രതിയെ പൊലീസ് പിടികൂടി.