
തിരുവനന്തപുരം : സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഗ്രാമിന് 95 രൂപയും പവന് 720 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ 1,09,440 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,10,200 രൂപയായി ഉയർന്നു.
ഇന്നലെ 13,680 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,775 രൂപയായി. വിപണി വില 1,10,200 രൂപയാണെങ്കിലും പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവൻ ആഭരണമായി വാങ്ങാൻ ഏകദേശം 1,27,127 രൂപയോളം നൽകേണ്ടി വരും. ഈ വർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
2025 ഡിസംബറിലാണ് സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. രാജ്യാന്തര വിപണിയിലെ വിലയിലെ മാറ്റങ്ങൾ, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവയിലെ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് സ്വർണവില അനുദിനം മാറാൻ കാരണം.