Banner Ads

കുടുംബബജറ്റ് പ്രതിസന്ധിയിൽ

പച്ചക്കറി വില കുതിച്ചുയരുന്നതോടെ സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റുന്നു. ബീൻസ്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, സവാള തുടങ്ങി നിരവധി പച്ചക്കറികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്തവിലയ്ക്ക് പിന്നാലെ ചില്ലറവിലയും ഉയർന്നതോടെ ഉപഭോക്താക്കളുടെ ചെലവ് കൂടുതൽ വർധിക്കുകയാണ്.